ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയായി. തമിഴ്‌നാട്ടില്‍ ഒമ്പത് സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.
ഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും തമിഴ്നാട് പിസിസി പ്രസിഡന്റ് കെ. സെല്‍വ പെരുന്തഗൈയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. തുടര്‍ന്ന് സീറ്റ് ധാരണ സംബന്ധിച്ച കരാറില്‍ ഇരു പാര്‍ട്ടികളും ഒപ്പു വെച്ചു.
ധാരണ പ്രകാരം തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് തിരുവള്ളൂര്‍, മയിലാടുതുറൈ, ശിവഗംഗ, കടലൂര്‍, കരൂര്‍, വിരുതുനഗര്‍, തിരുനല്‍വേലി, കൃഷ്ണഗിരി, കന്യാകുമാരി മണ്ഡലങ്ങളില്‍ മത്സരിക്കും. നേരത്തെ മത്സരിച്ചിരുന്ന ആറണി, തിരുച്ചി, തേനി സീറ്റുകള്‍ കോണ്‍ഗ്രസ് ഡിഎംകെയ്ക്ക് വിട്ടു നല്‍കി.
ഇതിനു പരകരമായിട്ടാണ് കടലൂര്‍, തിരുനല്‍വേലി, മയിലാടുതുറൈ മണ്ഡലങ്ങള്‍ ഡിഎംകെ കോണ്‍ഗ്രസിന് നല്‍കിയത്. തമിഴ്നാട്ടില്‍ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഡിഎംകെയുമായി സീറ്റു ധാരണയിലെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.