സൗരോര്‍ജം ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ വക 'ഷോക്ക്'; വിലയിടിക്കുന്ന ശുപാര്‍ശയുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

സൗരോര്‍ജം ഉപയോഗിക്കുന്നവര്‍ക്കും സര്‍ക്കാര്‍ വക 'ഷോക്ക്'; വിലയിടിക്കുന്ന ശുപാര്‍ശയുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജത്തിന്റെ വിലയിടിക്കുന്ന ശുപാര്‍ശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. റൂഫ്‌ടോപ് സോളാര്‍ ഉള്‍പ്പടെ വീടുകളിലും സ്ഥാപനങ്ങളിലും ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജത്തിന് ഇത് ബാധകമാകും. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം.

വീടുകളില്‍ ഉല്‍പാദിപ്പിച്ച് ഉപയോഗ ശേഷം വരുന്ന സൗരോര്‍ജം കെഎസ്ഇബിയുടെ ഗ്രിഡുകളിലേക്ക് നല്‍കുമ്പോള്‍ സോളാര്‍ വൈദ്യുതി നിരക്കായിരിക്കും ഇനി ലഭിക്കുക. സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരും കെഎസ്ഇബിയില്‍ നിന്നും നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുന്നവരുടെ താരിഫ് നല്‍കേണ്ടി വരും.

നിലവില്‍ ആകെ വൈദ്യുതി ഉപയോഗത്തില്‍ നിന്ന് സൗരോര്‍ജം ഉല്‍പാദനം എത്ര യൂണിറ്റാണോ അത് കുറച്ചിട്ട് ബാക്കി വരുന്ന യൂണിറ്റിന് മാത്രം കെഎസ്ഇബി താരിഫ് നല്‍കിയാല്‍ മതി. ഇതിലാണ് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സൗരോര്‍ജ ഉല്‍പാദനത്തിന് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപയായിരിക്കും കണക്കാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.