ലോക്സഭ തിരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 16 ലേക്ക് മാറ്റി

ലോക്സഭ തിരഞ്ഞെടുപ്പ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 16 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ തിയതി മാറ്റി. മെയ് 26 ന് നടത്താനിരുന്ന പരീക്ഷ ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജൂണ്‍ 16 ലേക്കാണ് മാറ്റിയത്. പരീക്ഷ തിയതി മാറ്റുന്നത് അറിയിച്ച് യുപിഎസ്‌സി പത്രകുറിപ്പ് പുറത്തിറക്കി.

സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവയിലേക്കുള്ള പൊതു പരീക്ഷയാണിത്. 1056 ഒഴിവുകളാണ് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

പ്രിലിമനറി പരീക്ഷ, മെയിന്‍സ് പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങള്‍ അടങ്ങിയതാണ് സിവില്‍ സര്‍വീസ് പരീക്ഷ. പ്രിലിമിനറിക്ക് ശേഷം ഫോറസ്റ്റ് സര്‍വീസിന് മാത്രമായുള്ള മെയിന്‍സ് പരീക്ഷയും അഭിമുഖവും ഉണ്ടായിരുക്കുന്നതാണ്.

വിശദവിവരങ്ങള്‍ക്കായി യുപിഎസസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം:upsc.gov.in.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.