ശരീരത്തിന്റെ പകുതിയോളം കൂറ്റന്‍ മുതല വിഴുങ്ങി; ഭാര്യയുടെ സമയോചിത ഇടപെടലില്‍ ഭര്‍ത്താവിന് പുനര്‍ജന്മം

ശരീരത്തിന്റെ പകുതിയോളം കൂറ്റന്‍ മുതല വിഴുങ്ങി; ഭാര്യയുടെ സമയോചിത ഇടപെടലില്‍ ഭര്‍ത്താവിന് പുനര്‍ജന്മം

കേപ് ടൗണ്‍: ഭാര്യ അന്നാ ലൈസിനും മകനുമൊപ്പം ദക്ഷിണാഫ്രിക്കയിലുള്ള ഒരു ഡാമില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ആന്റണി ജോബര്‍ട്ട് എന്ന മുപ്പത്തേഴുകാരന്‍. 12 വയസുള്ള മകന്‍ മീന്‍ പിടിക്കുന്നതിനിടെ ചൂണ്ട വെള്ളത്തില്‍ കുടുങ്ങി. ചൂണ്ടയുടെ കുരുക്ക് അഴിക്കാന്‍ ആന്റണി തടാകത്തിനുള്ളില്‍ ഇറങ്ങി.

പെട്ടന്നാണത് സംഭവിച്ചത്. കഷ്ടിച്ച് ഒരടി മാത്രം അകലെ വെള്ളത്തില്‍ പതിയിരുന്ന കൂറ്റന്‍ മുതല ആന്റണിയുടെ കാലില്‍ കടിമുറുക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ആന്റണിയുടെ പകുതിയോളം ശരീര ഭാഗം വായ്ക്കുള്ളിലാക്കി.

ഇത് കണ്ട അന്നാ ലൈസ് ഉടന്‍ തന്നെ സമീപത്ത് കിടന്ന ഒരു തടിക്കഷണമെടുത്ത് മുതലയുടെ തലയില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി തലയ്ക്ക് ശക്തമായ അടിയേറ്റതോടെ മുതല വാ തുറന്നു.

ഈ സമയം കുടുംബത്തോടൊപ്പം ഡാമിലെത്തിയ ആന്റണിയുടെ ബോസ് ജോഹാന്‍ വാന്‍ ഡെര്‍ കോള്‍ഫ് ഇവരെ സഹായിക്കാനെത്തി. അദേഹം ആന്റണിയെ മുതലയുടെ വായില്‍ നിന്ന് വലിച്ച് പുറത്തേക്കിട്ടു. ഇതിനിടെ മുതല തടാകത്തിന്റെ ആഴങ്ങളിലേക്ക് മറയുകയും ചെയ്തു.

ആന്റണിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. അദേഹത്തിന്റെ വയറ്റില്‍ നിന്നും ആഴത്തിലിറങ്ങിയ മൂന്ന് മുതലപ്പല്ലുകള്‍ പുറത്തെടുത്തു. ശരീരത്തിലാകെ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. നിലവില്‍ ആന്റണിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം ഫെയ്‌സ് ബുക്കില്‍ ഒരു പേജ് ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.