കൊച്ചി: അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും മോഹിനിയാട്ട കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 'കാക്കയുടെ നിറം പെറ്റ തള്ള സഹിക്കില്ലെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കലാകാരനായ ആര്‍എല്‍വി രാമകൃഷ്ണനെ നിറത്തിന്റെ പേരിലാണ് കലാമണ്ഡലം സത്യഭാമ അപമാനിച്ചത്.
'മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. ഒരു പുരുഷന്‍ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാല്‍ ഇതുപോലെ ഒരു അരോചകം ഇല്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആണ്‍പിള്ളേരില്‍ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാല്‍ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല'. ഇങ്ങനെയായിരുന്നു അധിക്ഷേപിച്ചത്.
മോഹിനിയാട്ടം മത്സരത്തില്‍ മാര്‍ക്കിടുന്ന ഒരു കോളം സൗന്ദര്യത്തിനാണ്. അതെന്തിനാണ് ഇട്ടിരിക്കുന്നതെന്നും അതൊരു മാനദണ്ഡമല്ലേയെന്നും കലാമണ്ഡലം സത്യഭാമ ചോദിച്ചു. കൂടാതെ അഭിമുഖത്തില്‍ എവിടെയും ഒരു വ്യക്തിയുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ഉണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ പേരെടുത്ത് പറയുന്നില്ലെങ്കിലും തന്നെയാണ് ടീച്ചര്‍ അധിക്ഷേപിക്കുന്നതെന്ന് വ്യക്തമാക്കി രാമകൃഷ്ണനും രംഗത്തെത്തി. കൂടാതെ ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പുഴുക്കുത്ത് പിടിച്ച മനസുള്ളവര്‍ എന്തും പറയട്ടെ'. മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭയാണെന്നായിരുന്നു രാമകൃഷ്ണനെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചത്. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കമന്റ് ചെയ്ത് മന്ത്രി അദേഹത്തിന് ഐകൃദാര്‍ഢ്യവും പ്രഖ്യാപിച്ചു.
കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്.. എന്നായിരുന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.