ദൈവവിളി ശക്തപ്പെടുത്തി കൊളംബസ് രൂപത; സെമിനാരിക്കാരുടെ എണ്ണം രണ്ട് വർഷത്തിനിടെ ഇരട്ടിയായി

ദൈവവിളി ശക്തപ്പെടുത്തി കൊളംബസ് രൂപത; സെമിനാരിക്കാരുടെ എണ്ണം രണ്ട് വർഷത്തിനിടെ ഇരട്ടിയായി

ഒഹായോ: ലോകത്തിന്റെ പല ഭാഗങ്ങളിലും വൈദികരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഈ നവയു​ഗത്തിലും അമേരിക്കയിലെ കൊളംബസ് രൂപതയിൽ ദൈവവിളി വർധിക്കുന്നതായി റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ സെമിനാരിക്കാരുടെ എണ്ണം ഇരട്ടിയായതായായി രൂപതാധികൃതർ വെളിപ്പെടുത്തി. 2023 ൽ 16 പേരാണ് സെമിനാരിയിൽ എത്തിയത്. ഈ വർഷവും നിരവധി വിദ്യാർത്ഥികൾ എത്തുമെന്നാണ് രൂപതാധികൃതർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം 16 പേർ സെമിനാരിയിൽ പ്രവേശിച്ചതായി കൊളംബസ് രൂപതയിൽ നിന്നുള്ള ബിഷപ്പ് ഏൾ ഫെർണാണ്ടസ് വെളിപ്പെടുത്തി. ഇത് മുൻവർഷങ്ങളിലേതിനേക്കാൻ കൂടുതലായിരുന്നു. ഈ വർഷവും ഏകദേശം ഒരു ഡസനോളം യുവാക്കൾ കൂടി സെമിനാരിയിൽ പ്രവേശിക്കുമെന്ന് രൂപത പ്രതീക്ഷിക്കുന്നു. പ്രാർഥനയും അജപാലനപ്രവർത്തനങ്ങളുടെ നവീകരണവുമാണ് എണ്ണത്തിൽ വർധനവിന് കാരണമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

പ്രദേശത്തെ യുവാക്കളുമായി മാസത്തിലൊരിക്കൽ സംവദിക്കുവാൻ യുവവൈദികരെ തിരഞ്ഞെടുത്തു. അതിലൂടെ യുവാക്കളുടെ ഇടയിലുള്ള ദൈവവിളിയെ പ്രോത്സാഹിപ്പിക്കാനും അവരുടെ വിളിയെ കണ്ടെത്താനും കഴിഞ്ഞെന്ന് ബിഷപ്പ് വ്യക്തമാക്കി. യുവജനങ്ങൾ മൂന്ന് ദിവസം പ്രാർഥനയിലും സാക്ഷ്യങ്ങൾ ശ്രവിച്ചുകൊണ്ടും പുരോഹിത രൂപീകരണം എന്താണെന്ന് മനസ്സിലാക്കാൻ വൈദികരോടു സംസാരിക്കുന്നു. ഈ ദിനങ്ങളിൽ പ്രാർഥനയിൽ കൂടുതൽ മുഴുകാനും പൗരോഹിത്യത്തിന്റെ ആത്മീയ സൗന്ദര്യം ആസ്വദിക്കാനും യുവജനങ്ങൾക്ക് കഴിയുന്നെന്നും ബിഷപ്പ് പറഞ്ഞു.

മെഡിക്കൽ പഠനം ഉപേക്ഷിച്ച് വൈദികനായ ഇന്ത്യൻ വംശജനായ ഫാദർ ഏൾ ഫെർണാണ്ടസാണ് കൊളംബസ് രൂപതയുടെ ഇപ്പോഴത്തെ ബിഷപ്പ്.

ബിഷപ്പ് ഏൾ ഫെർണാണ്ടസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.