കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വെള്ളിയാഴ്ച എന്ന് പറഞ്ഞ് ചിലര്‍ ഇറങ്ങിയെന്നും അതിന് യുഡിഎഫും എല്‍ഡിഎഫും പിന്തുണ നല്‍കിയെന്നും ബിജെപി നേതാവ് പി.സി ജോര്‍ജ്. ജുമാ 12.30 വരെ അല്ലേ ഉള്ളൂവെന്നും പി.സി ചോദിച്ചു.
ഞായറാഴ്ചയും വോട്ടെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിര്‍ക്കാറില്ല. ഞായറാഴ്ച ക്രിസ്ത്യാനികള്‍ക്ക് പ്രമാണങ്ങളില്‍ ഉള്ള ദിവസമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഹമാസ് കടന്നു കയറ്റക്കാരന്‍ ആണെന്ന് ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവുന്നില്ല. മലബാറിലെ ന്യൂനപക്ഷ പിന്തുണ പ്രതീക്ഷിച്ചാണ് പാലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയും കോഴിക്കോട്ട് നടത്തിയതെന്നും ജോര്‍ജ് ആരോപിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും വലിയ നെഞ്ചിടിപ്പ്. വൈകാതെ പിണറായിക്കും കെജരിവാളിന്റെ ഗതി വരും. 2026 ല്‍ കേരളം ആര് ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കും. 2029 ല്‍ ബിജെപി മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാവുമെന്നും ജോര്‍ജ് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി ഇപ്പോള്‍ കസ്റ്റഡിയില്‍ ആണ്. ഏഴ് പ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്ടിക്കുമ്പോളും പിടിച്ചു പറിക്കുമ്പോഴും ഓര്‍ക്കണമായിരുന്നു.
കെജരിവാളിന്റെ കാര്യത്തില്‍ എന്തുകൊണ്ട് സുപ്രീം കോടതി ഇടപെടാന്‍ തയ്യാറായില്ല? നോട്ടീസ് പരിഗണിക്കാതെ അഹങ്കരിച്ച് നടന്നതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തി എന്ന് അദേഹം വ്യക്തമാക്കണമെന്നും പി.സി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.