വിദ്വേഷ പരാമര്‍ശം: നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വിദ്വേഷ പരാമര്‍ശം: നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു.

വിവാദ പരാമര്‍ശത്തില്‍ സത്യഭാമക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമിയും ഈ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണ അറിയിച്ച് വിവിധയിടങ്ങളില്‍ കലാരംഗത്തുള്ളവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. തിരുവനന്തപുരം മാനവീയം വീഥിയില്‍ സൗമ്യ സുകുമാരന്റെ നേതൃത്വത്തില്‍ ആയിരുന്നു മോഹിനിയാട്ടം.

അതേസമയം കറുത്തവര്‍ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമേഖലയില്‍ തനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.