ഇനി രാത്രി പാല്‍ വേണ്ട, തേങ്ങാ വെള്ളം മതി!

ഇനി രാത്രി പാല്‍ വേണ്ട, തേങ്ങാ വെള്ളം മതി!

തേങ്ങാ വെള്ളത്തെ പൊതുവേ അത്ഭുത പാനീയമെന്നാണ് വിശേഷിപ്പിക്കുന്നത്. ചൂട് കാലത്ത് ഏറ്റവും അനുയോജ്യമായ പാനീയമാണ് തേങ്ങാ വെള്ളം. രുചിക്കൊപ്പം നിരവധി ഗുണങ്ങളും ഇത് നല്‍കുന്നു. തേങ്ങാ വെള്ളം കുടിച്ച് ദിവസം ആരഭിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കും. മുടിക്കും ചര്‍മ്മത്തിനുമൊക്കെ നിരവധി ഗുണങ്ങളും നല്‍കുന്നുണ്ട്.

വെറുതെ തോന്നുമ്പോള്‍ മാത്രം അല്ലെങ്കില്‍ തേങ്ങാ പൊട്ടിക്കുമ്പോള്‍ മാത്രം തേങ്ങാ വെള്ളം കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാല്‍ അങ്ങനെയല്ല രാത്രി തേങ്ങാ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്.

അവയില്‍ ചിലത് ഇതാ...

രാത്രിയില്‍ തേങ്ങാ വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഹൃദയത്തെ സംരക്ഷിക്കുന്ന ഇലക്ട്രോലൈറ്റുകളും പൊട്ടാസ്യവും തേങ്ങാ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചൂട് കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് മൂത്രാശയ സംബന്ധമായ അണുബാധ. ഇവയില്‍ നിന്ന് മുക്തി നേടുന്നതിനും വൃക്കകളുടെ ആരോഗ്യത്തിനും തേങ്ങാ വെള്ളം സഹായിക്കുന്നു.

രക്തസമ്മര്‍ദം കൂടുതലുള്ളവര്‍ക്കും തേങ്ങാ വെള്ളം ശീലമാക്കാം. രാത്രിയില്‍ തേങ്ങാ വെള്ളം കുടിക്കുന്നത് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍ കുടിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു.

ബയോ ആക്ടീവ് സംയുക്തങ്ങളുടെയും നാരുകളുടെ സാന്നിധ്യം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.

തേങ്ങാ വെള്ളത്തിന്റെ മധുരം ഉത്കണ്ഠ കുറയ്ക്കാനും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദത്തെ ചെറുക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനുമായി തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.