കെജരിവാളിന്റെ അറസ്റ്റിനെ അപലപിച്ച് മമത ബാനര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

കെജരിവാളിന്റെ അറസ്റ്റിനെ അപലപിച്ച് മമത ബാനര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.

ഇ.ഡിയുടെ നീക്കം ജനാധിപത്യത്തിന് നേരെയുള്ള നഗ്‌നമായ ആക്രമണമാണെന്നും കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബോധപൂര്‍വ്വം ഉന്നം വയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചു.

സിബിഐ, ഇ.ഡി തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തില്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാതെ കുറ്റകൃത്യങ്ങള്‍ തുടരാന്‍ അനുവദിക്കുകയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് അതിര് കടന്ന നടപടിയാണന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാക്കളെ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നതിലും അറസ്റ്റുചെയ്യുന്നതിലും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.