തൃശൂര്‍: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ടി.എന്‍ പ്രതാപന്‍ എംപിയാണ് പരാതി നല്‍കിയത്.
പൊതുഖജനാവിലെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം വിതരണം ചെയ്തത് പെരുമാറ്റചട്ട ലംഘനമാണന്നാണ് ആരോപണം. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വീട് വീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുന്ന ഈ പ്രസിദ്ധീകരണം മുഴുവനും അടിയന്തിരമായി കണ്ടുകെട്ടണമെന്നും പ്രസിദ്ധീകരിച്ചവര്‍ക്കും വിതരണം ചെയ്തവര്‍ക്കുമെതിരെ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളും, എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി, മൈനോറിറ്റി വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍ഡും റേഷന്‍ വിതരണം പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം തടഞ്ഞുവെച്ചും കരാറുകാര്‍ക്ക് പണം നല്‍കാതെ വികസന പ്രവൃത്തികള്‍ മുരടിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും സമയത്തിന് നല്‍കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് സുപ്രിം കോടതിയിലുള്‍പ്പെടെ ബോധിപ്പിച്ച സര്‍ക്കാരാണ് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് 16 പേജുള്ള മള്‍ട്ടി കളര്‍ ബ്രോഷറുകള്‍ സര്‍ക്കാര്‍ ചെലവില്‍ അച്ചടിച്ച് ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതെന്നും ടി.എന്‍ പ്രതാപന്‍ പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.