സ്രഷ്ടാവിന്റെ മഹിമ വെളിവാക്കുന്ന ബഹിരാകാശ വിസ്മയ പ്രദർശനവുമായി വത്തിക്കാൻ; പ്രദർശനം നവംബർ മൂന്ന് മുതൽ

സ്രഷ്ടാവിന്റെ മഹിമ വെളിവാക്കുന്ന ബഹിരാകാശ വിസ്മയ പ്രദർശനവുമായി വത്തിക്കാൻ; പ്രദർശനം നവംബർ മൂന്ന് മുതൽ

വത്തിക്കാൻ സിറ്റി: ലോകത്തെ മുഴുവൻ മനുഷ്യരെയും പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ക്ഷണിക്കുന്ന ഈ ജൂബിലി വർഷത്തിൽ സൃഷ്ടിയുടെ അതുല്യ മഹിമയെ ആഘോഷിക്കാനായി അത്യപൂർവ ബഹിരാകാശ വിസ്മയ പ്രദർശനം ഒരുക്കി വത്തിക്കാൻ. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ക്രിസ്തു ജയന്തിയുടെ ജൂബിലിയെ ആസ്പദമാക്കി ആദ്യമായാണ് വത്തിക്കാൻ ഇത്തരത്തിൽ ഒരു ബഹിരാകാശ പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനത്തിൽ ഹബിൾ, ജെയിംസ് വെബ് എന്നീ ദൂരദർശിനികളിൽ നിന്നുള്ള അത്ഭുതകരമായ കോസ്മിക് ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ, ശാസ്ത്രീയ കണ്ടെത്തലുകൾ, വിശകലനങ്ങൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമാകും.

സൃഷ്ടിയുടെ മനോഹാരിതയിലൂടെ സ്രഷ്ടാവിന്റെ മഹത്വം അനുഭവിക്കാനാകുന്നൊരു ദൈവിചാര യാത്രയാകും ഈ അനുഭവം എന്നാണ് വത്തിക്കാൻ അധികൃതരുടെ വിശദീകരണം. പ്രദർശനം നവംബർ മൂന്നിന് കാസ്റ്റൽ ഗന്ധോൾഫോയിൽ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. വത്തിക്കാൻ മ്യൂസിയംസ് ഔദ്യോഗിക വെബ്സൈറ്റിലൂടെ (ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകളിൽ) ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ, ചെറുനക്ഷത്രങ്ങൾ, വ്യാഴ ഗ്രഹത്തിന്റെ ധ്രുവദീപ്തി തുടങ്ങിയ ദൃശ്യങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടും. ഇവയുടെ ശാസ്ത്രീയ പ്രാധാന്യവും ദൈവസൃഷ്ടിയുടെ അത്ഭുത സൗന്ദര്യവും ഒരുമിച്ച് കാണാൻ ഈ പ്രദർശനം സഹായിക്കും.

സൃഷ്ടിയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകരെ എത്തിച്ച് സ്രഷ്ടാവിന്റെ മഹിമ വെളിപ്പെടുത്തുക അതാണ് ഈ ബഹിരാകാശ പ്രദർശനത്തിന്റെ മുഖ്യ ലക്ഷ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.