ന്യൂഡല്‍ഹി: അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന് പിന്നാലെ കേസിലെ മാപ്പുസാക്ഷിയായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടു വഴി നല്‍കിയ സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ശരത് ചന്ദ്ര ബിജെപിക്ക് ഇലക്ടല്‍ ബോണ്ട് വഴി 59.5 കോടി സംഭാവന നല്‍കിയെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് വ്യക്തമാക്കിയത്.
ശരത് ചന്ദ്രയെ മുന്‍നിര്‍ത്തി കെജരിവാളിനെ ബിജെപി കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി. ആദ്യം പ്രതിയായ ശരത് ചന്ദ്ര മാപ്പുസാക്ഷിയായത് ഇലക്ടറല്‍ ബോണ്ട് ആയി കോടികള്‍ നല്‍കിയതിനെ തുടര്‍ന്നാണെന്ന് ആംആദ്മി നേതാക്കള്‍ ആരോപിച്ചു. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശരത് ചന്ദ്രയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നു. അന്ന് നല്‍കിയ മൊഴികളില്‍ ആംആദ്മി പാര്‍ട്ടിയെ കുറിച്ചോ കെജരിവാളിനെ കുറിച്ചോ ഒന്നും അറിയില്ലെന്നാണ് ശരത് ചന്ദ്രമൊഴി നല്‍കിയത്. ജയില്‍ വാസത്തിന് പിന്നാലെയാണ് ഇയാള്‍ മൊഴിമാറ്റിയതെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബിജെപിക്ക് തിരഞ്ഞെടുപ്പ് ബോണ്ട് നല്‍കിയാണ് ശരത് ചന്ദ്ര അരബിന്ദോ ഫാര്‍മയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നും റെഡ്ഡിയുടെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലെന്നും ആം ആദ്മി നേതാക്കള്‍ ആഴിമതി നടത്തിയിട്ടില്ലെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.