കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് നാല് കിലോ സ്വര്‍ണവും യാത്രക്കാരുടെ പക്കല്‍ നിന്നും 2.250 കിലോ സ്വര്‍ണവും ഡിആര്‍ഐ പിടികൂടി. ആകെ 6.6 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് 4.3 കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായ യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം കഴിഞ്ഞയാഴ്ച സ്വര്‍ണം കടത്താന്‍ സഹായിച്ച മൂന്ന് പേര്‍ ഡിആര്‍ഐയുടെ പിടിയിലായിരുന്നു. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണം സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സഹായിച്ചതിനാണ് പിടിയിലായത്.
മിശ്രിത രൂപത്തിലുള്ള 84 ലക്ഷം രൂപയുടെ ഒന്നേകാല്‍ കിലോ ഗ്രാം സ്വര്‍ണം കടത്താനാണ് ഇവര്‍ സഹായം നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.