രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാന്‍ മടി: അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ യു.പി പട്ടിക

രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാന്‍ മടി: അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ യു.പി പട്ടിക

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ സ്ഥിരം മണ്ഡലമായ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും താല്‍പര്യക്കുറവ്.

സ്മൃതി ഇറാനിയിലൂടെ അമേഠി ബിജെപി പിടിച്ചെടുത്തെങ്കിലും സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തില്‍ പ്രിയങ്ക എത്തിയില്ലെങ്കില്‍ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോണ്‍ഗ്രസിന്റെ യു.പിയിലെ പട്ടിക പുറത്ത് വന്നത്.

കോണ്‍ഗ്രസിന്റെ നാലാം പട്ടികയിലുളളത് 46 സ്ഥാനാര്‍ത്ഥികളാണ്. വാരാണസിയില്‍ മോഡിക്കെതിരെ യു.പി പിസിസി അധ്യക്ഷന്‍ അജയ് റായി സ്ഥാനാര്‍ത്ഥിയാകും. അംറോഹയില്‍ പ്രാദേശിക ഘടകത്തിന്റെ പ്രതിഷേധം തള്ളി ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നല്‍കി.

അംറോഹയിലെ സിറ്റിംഗ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയില്‍ പരാജയമാണെന്നും അതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് അംറോഹയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് നേതൃത്വം തളളി.

മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്ന് ജനവിധി തേടും. തമിഴ്‌നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും കന്യാകുമാരിയില്‍ വിജയ് വസന്തും സ്ഥാനാര്‍ത്ഥികളാകും.

നാല് ഘട്ടങ്ങളിലായി കോണ്‍ഗ്രസ് ഇതുവരെ 185 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.