കൊല്ലം: സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് യാത്രക്കാരന്റെ വക പിഴ ഇംപോസിഷന്‍ എഴുതല്‍. കൊട്ടാരക്കരയില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലുള്ള ഡ്രൈവര്‍ക്കാണ് പണി കിട്ടിയത്.
എംസി റോഡില്‍ വാളകം എംഎല്‍എ ജങ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. ബസില്‍ തിരക്കുണ്ടായിരുന്നില്ല. എന്നിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യാത്രക്കാന്‍ പറയുന്നത്.
എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ ജംഗ്ഷനില്‍ സ്റ്റോപ്പുള്ളത് അറിയില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ നാട്ടില്‍ മുന്‍ മന്ത്രിയായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പേരിള്ള സ്റ്റോപ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേയെന്നാണ് യാത്രക്കാരന്റെ ചോദ്യം.
പരാതി നല്‍കാതിരിക്കാന്‍ എന്ത് വേണമെന്ന് യാത്രക്കാരനോട് ഡ്രൈവര്‍ ചോദിച്ചു. ഇംപോസിഷന്‍ എഴുതാനാണ് യാത്രക്കാരന്‍ ആവശ്യപ്പെട്ടത്. 'വാളകം എംഎല്‍എ ജംഗ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ട്' എന്ന് 50 തവണ എഴുതി വാട്സ് ആപ്പില്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. അധികം വൈകാതെ തന്നെ ഇംപോസിഷന്‍ വാട്സ് ആപ്പിലെത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.