മോസ്‌കോ ഭീകരാക്രമണം; മരണം 150 ആയി; വെടിവെപ്പ് നടത്തിയവരുടെ ചിത്രം പുറത്ത്

മോസ്‌കോ ഭീകരാക്രമണം; മരണം 150 ആയി; വെടിവെപ്പ് നടത്തിയവരുടെ ചിത്രം പുറത്ത്

മോസ്‌കോ: റഷ്യൻ സംസ്ഥാനമായ മോസ്‌കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഭീകരാക്രമണത്തിൽ മരണം 150 ആയി. ഭീകരാക്രക്രമണം നടത്തിയവരുടെ ചിത്രവും ബോഡികാം ഫൂട്ടേജും ഐ.എസ്.ഐ.എഎസ് പങ്കുവെച്ചു. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ ഏറ്റെടുത്തിരുന്നു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഇവരെ മറ്റ് ഏഴ് പേർക്കൊപ്പം ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ക്രമണത്തെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രം​ഗത്തെത്തി. ദേശീയ ദുഖാചരണവും പ്രഖ്യാപിച്ചു. ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഭീകരാക്രമണത്തിന് നിരവധി നിരപരാധികൾ ഇരകളായെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ആക്രമണത്തിന് ഇരയായവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും പുടിൻ പറഞ്ഞിരുന്നു. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് മാർച്ച് 23 ന് ഉണ്ടായത്.

ഈ ആക്രമണത്തിന് പിന്നിൽ ആരായാലും അവരെ വെറുതെ വിടില്ലെന്ന് താൻ സത്യം ചെയ്യുന്നുവെന്നും തോക്കുധാരികൾ യുക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായും അദേഹം അവകാശപ്പെട്ടു. മോസ്കോയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രോക്കസ് സിറ്റി ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ ഇരച്ചെത്തിയ അഞ്ചംഗ മുഖംമൂടി സംഘം സംഗീത ആസ്വാദകർക്കെതിരെ തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.