ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിക്ക് യുകെയിൽ ദാരുണാന്ത്യം. യുകെയിലെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഗവേഷക വിദ്യാർത്ഥിയായ 33-കാരി ചീസ്ത കൊച്ചാറാണ് മരിച്ചത്. ബൈക്കിൽ പോകുന്നതിനിടെ ലോറിയിടിച്ചാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഭർത്താവ് പ്രശാന്ത് മറ്റൊരു ബൈക്കിൽ ഇവരുടെ പിന്നാലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഭർത്താവ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ചീസ്തയെയാണ്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്ത് എത്തി.
ഇന്ത്യൻ സൈന്യത്തിന്റെ 23-ാം സിഗ്നൽ ഓഫീസർ ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ ഡോ. എസ്പി കൊച്ചാറിന്റെ മകളാണ് കൊല്ലപ്പെട്ട ചീസ്ത കൊച്ചാർ. ഉത്തർപ്രദേശിലെ ബറേലിയിലാണ് ചീസ്തയുടെ ജനനം. നീതി ആയോഗിൽ പ്രവർത്തിച്ചിരുന്ന അവർ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്‌മെൻ്റിൽ പിഎച്ച്‌ഡി ചെയ്യുന്നതിനാണ് ലണ്ടനിലെത്തിയത്.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുന്നത് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.