തിരുവനന്തപുരം: കഴിഞ്ഞ വിന്റര്‍ ഷെഡ്യൂളിനേക്കാള്‍ 17 ശതമാനം കൂടുതല്‍ പ്രതിവാര വിമാന സര്‍വീസുകളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. വേനല്‍ക്കാല ഷെഡ്യൂള്‍ ഈ മാസം 31 മുതല്‍ ഒക്ടോബര്‍ 24 വരെയാണ്. ആകെ 716 പ്രതിവാര എടിഎമ്മുകള്‍ (എയര്‍ ട്രാഫിക്ക് മൂവ്മെന്റ് ) ആണ് ഈ ഷെഡ്യൂളില്‍ ഉണ്ടാവുക. നിലവില്‍ ഇത് 612 ആണ്.
മാലിദ്വീപിലെ ഹനിമാധൂ പോലെയുള്ള പുതിയ സ്ഥലങ്ങള്‍ ഷെഡ്യൂളില്‍ ഉണ്ടാകും. ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും അബുദാബി, ദമ്മാം, കുവൈറ്റ്, ക്വാലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും.
അന്താരാഷ്ട്ര സര്‍വീസുകളില്‍ വേനല്‍ക്കാലത്ത് എടിഎമ്മുകള്‍ നിലവിലുള്ള 268 പ്രതിവാര എടിഎമ്മില്‍ നിന്ന് 324 ആയി വര്‍ധിക്കും. ഏപ്രില്‍ മുതല്‍ ഹനിമാധൂ സര്‍വീസുകള്‍ ആരംഭിക്കും.
അന്താരാഷ്ട്ര പ്രതിവാര എടിഎമ്മുകള്‍- തിരുവനന്തപുരം-അബുദാബി-96,
ഷാര്‍ജ- 56, മസ്‌കറ്റ്- 28, ദുബായ്- 28, ദോഹ- 22, ബഹ്റൈന്‍-18, കോലാലംപൂര്‍ - 16, ദമ്മാം- 14, സിംഗപ്പൂര്‍- 14, കൊളംബോ - 10, കുവൈത്ത്- 10, മാലെ-എട്ട്, ഹനിമാധൂ- നാല്.
ആഭ്യന്തര സര്‍വീസുകളില്‍ വേനല്‍ക്കാലത്ത് എടിഎമ്മുകള്‍ 344 പ്രതിവാര എടിഎമ്മില്‍ നിന്ന് 14% വര്‍ധിച്ച് 392 ആകും. ബംഗളൂരുവിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ 10 ആയി ഉയര്‍ത്തും.
ആഭ്യന്തര പ്രതിവാര എടിഎമ്മുകള്‍ ഇവയാണ്. തിരുവനന്തപുരം -ബംഗളൂരു-140, ഡല്‍ഹി- 70, മുംബൈ- 70, ഹൈദരാബാദ്- 56, ചെന്നൈ- 42, കൊച്ചി- 14.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.