പൗരന്മാരുടെ ആവശ്യങ്ങൾക്കുള്ള പ്രത്യുത്തരമാകണം മാധ്യമ പ്രവർത്തനം: ഫ്രാൻസിസ് മാർപപ്പാ

പൗരന്മാരുടെ ആവശ്യങ്ങൾക്കുള്ള പ്രത്യുത്തരമാകണം മാധ്യമ പ്രവർത്തനം:  ഫ്രാൻസിസ് മാർപപ്പാ

വത്തിക്കാൻ സിറ്റി: ആശയ വിനിമയം സമൂഹത്തിനുള്ള സമ്മാനം ആണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപപ്പാ. ഇറ്റലിയിലെ റേഡിയോ ടെലവിഷൻ ചാനലായ റായിയുടെ മേധാവികളും അതിൽ പ്രവർത്തിക്കുന്നവരും കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെട്ട ഒരു സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

മാധ്യമങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്മേൽ ഭാവാത്മകമായോ നിഷേധാത്മകമായോ സ്വാധീനം ചെലുത്തുന്നുണ്ടന്ന് പാപ്പാ ഓർമിപ്പിച്ചു. റേഡിയോ ടെലവിഷൻ മാധ്യമ പ്രവർത്തകരുടെ ദൗത്യത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് സേവനവും സാർവ്വജനികതയുമാണ്. സേവനം എന്ന പദം പലപ്പോഴും ഒരു ഉപകരണമായി ചുരുക്കപ്പെടുകയും അത് സേവിക്കപ്പെടലായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. പൗരന്മാരുടെ ആവശ്യങ്ങൾക്കുള്ള പ്രത്യുത്തരമാകണം മാധ്യമ പ്രവർത്തനം അത് പ്രാദേശികതയിൽ ഒതുങ്ങിനിൽക്കരുതെന്നും പാപ്പ വ്യക്തമാക്കി.

സേവനം ചെയ്യുകയെന്നാൽ വിവരവിനിമയ മേഖലയിൽ സത്താപരമായ അർത്ഥം, സത്യം അന്വേഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. വ്യാജവാർത്തകളുടെ വ്യാപനത്തെയും നുണ പറയുകയും സാമൂഹിക ഘടനയെ ശിഥിലമാക്കുകയും ചെയ്യുന്നവരുടെ കുടില തന്ത്രങ്ങളെ ഇല്ലാതാക്കുക എന്നതും സേവനം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നുവെന്നും പാപ്പാ പറഞ്ഞു. മാധ്യമങ്ങൾ നമ്മുടെ വ്യക്തിത്വങ്ങളെ നല്ലതോ മോശമോ ആയി സ്വാധീനിക്കുന്നു. വിവരങ്ങളുടെ മേഖലയിൽ സത്യം അന്വേഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. വ്യാജവാർത്തകളുടെ വ്യാപനത്തെ ചെറുക്കണം.

സിനിമ, ഫിക്ഷൻ, ടിവി സീരീസ്, സാംസ്കാരിക, വിനോദ പരിപാടികൾ, കായിക കഥകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയുൾപ്പെടെ റായി വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രൊഡക്ഷനുകളെ സംബന്ധിച്ചിടത്തോളം, സൗന്ദര്യം, മൂല്യങ്ങൾ ഐക്യദാർഢ്യം, സ്വാതന്ത്ര്യം സംരക്ഷിക്കൽ, പരിശ്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു.

എല്ലാ കലാപരമായ ആവിഷ്കാരവും എല്ലാ കാഴ്ചക്കാരുടെയും ജീവിതത്തെ സമ്പന്നമാക്കുന്നുവെന്ന് ഉറപ്പാക്കണം. മാധ്യമ പ്രവർത്തനത്തിൽ സാർവ്വജനികം എന്ന പദത്തിൻറെ പ്രാധാന്യം വിശകലനം ചെയ്ത പാപ്പാ തൊഴിൽ ഏതാനും പേരുടെയല്ല മറിച്ച് സകലരുടെയും നന്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.