അബുദാബി: രാജ്യത്ത് കോവിഡ് സുരക്ഷാ ലംഘനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് താമസക്കാരോട് ആവശ്യപ്പെട്ട് അബുദാബി പോലീസ്. അബുദാബി പോലീസിന്‍റെ ടോള്‍ ഫ്രീ നമ്പറായ 8002626 എന്നതിലേക്കോ അതല്ലെങ്കില്‍ അമാന്‍ ടോള്‍ ഫ്രീ സേവനുമായോ ബന്ധപ്പെട്ടാല്‍ നിയമലംഘനങ്ങള്‍ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാനാകും.
2828 എന്നതിലേക്ക് എസ് എം എസ് അയക്കുകയോ [email protected] എന്ന ഇമെയില്‍ വിവരങ്ങള്‍ അറിയിക്കുകയോ ചെയ്യാം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും സഹകരിക്കണമെന്നും അബുദാബി മീഡിയാ ഓഫീസിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.