ഇംഫാല്‍: ഈസ്റ്റര്‍ പ്രവര്‍ത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. നേരത്തെ മാര്‍ച്ച് 30 ശനിയും ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 31 ഞായറും പ്രവൃത്തി ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നത്തോടെയാണ് തീരുമാനം പിന്‍വലിച്ചത്.
മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയാണ് ശനി, ഞായര്‍ ദിവസങ്ങള്‍ പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയത് എന്നായിരുന്നു ഗവര്‍ണറുടെ അവകാശവാദം.
എന്നാല്‍ യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ പുതുക്കുന്ന ഈസ്റ്റര്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് വളരെ പ്രാധാന്യമുള്ളതാണ്. ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ തീരുമാനം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്) രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.