ഒട്ടാവ: കോവിഡ് മഹാമാരിക്കാലത്ത് കനേഡിയന്‍ സര്‍ക്കാരിന്റെ ലോക്ഡൗണും വാക്‌സിനേഷനും അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങളെ ട്വിറ്ററിലൂടെ ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ നേരിടുന്നത് കടുത്ത നിയമനടപടി. കോവിഡുമായി ബന്ധപ്പെട്ട ട്വീറ്റിന്റെ പേരില്‍ കാനഡയിലെ ഫിസിഷ്യനായ ഡോ. കുല്‍വിന്ദര്‍ കൗര്‍ ഗില്ലിന് കേസ് നടത്താന്‍ വേണ്ടത് 300,000 കനേഡിയന്‍ ഡോളറാണ് (ഏകദേശം രണ്ടുകോടി രൂപ).
ലോകത്തെയാകെ ഭീതിപ്പെടുത്തിയ കോവിഡിനു പിന്നാലെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ലോക്ഡൗണിനും കുത്തവെയ്പ്പിനുമെതിരെ സംസാരിച്ചാണ് കുല്‍വിന്ദര്‍ കൗര്‍ ഗില്‍ ആദ്യം രംഗത്തെത്തുന്നത്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ വഴി ഡോക്ടര്‍ക്ക് നേരിടേണ്ടി വന്നത് കേസുകളും നിയമപോരാട്ടങ്ങളുമാണ്.
ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെ നടത്തിയിട്ടും ഇത്രയും തുക സമാഹരിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോയതിനാല്‍ കരുതിയ പണത്തിന്റെ നല്ലൊരു ശതമാനം നഷ്ടമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഗില്ലിന് സഹായവുമായി എത്തിയിരിക്കുകയാണ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്. ശനിയാഴ്ചയാണ് ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ച് മസ്‌ക് അറിഞ്ഞത്. പിന്നാലെ പണം വാഗ്ദാനം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
സര്‍ക്കാരിന്റെ കോവിഡ് ലോക്ഡൗണിനും വാക്‌സിനേഷനുമെതിരെ ട്വീറ്റ് ചെയ്തതിന് മാധ്യമങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഗില്ലിനെതിരെ ഉയര്‍ത്തിയത്. തുടര്‍ന്ന് പഴയ ട്വിറ്റര്‍ മാനേജ്‌മെന്റ് അവരെ സെന്‍സര്‍ ചെയ്യുകയും മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തന്റെ പോസ്റ്റിനെ വിമര്‍ശിച്ച ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരുമായി 23 പേര്‍ക്കെതിരെ ഡോക്ടര്‍ ഗില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. എന്നാല്‍ കേസ് കോടതി തള്ളി. മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരും ട്വിറ്ററിന്റെ പഴയ മാനേജ്‌മെന്റുമാണ് ഡോക്ടര്‍ക്കെതിരെ കേസുമായി എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.