ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് വിസ്താര നാളെ മുതല്‍; ദിവസേന രണ്ട് സര്‍വീസുകള്‍

ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് വിസ്താര നാളെ മുതല്‍; ദിവസേന രണ്ട് സര്‍വീസുകള്‍

തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് വിസ്താര നാളെ മുതല്‍ ദിവസേന രണ്ട് സര്‍വീസുകള്‍ ആരംഭിക്കും. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍സ് എന്നിവ ദിവസേന എട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സര്‍വീസുകള്‍ 10 ആകും.

ആദ്യ വിമാനം (UK 524) രാവിലെ 05:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15 ന് ബെംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40 ന് തിരുവനന്തപുരത്ത് എത്തും.

രണ്ടാം വിമാനം (UK 525) രാവിലെ 08:15 ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 09:30 ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20 ന് ബെംഗളൂരുവില്‍ എത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.