ദൈവ കരുണയുടെ ഛായാചിത്ര പ്രയാണത്തിന് നാളെ തുടക്കം; കേരളത്തിലെ 32 രൂപതകളിലൂടെ സഞ്ചരിച്ച് ഏഴിന് വല്ലാര്‍പാടത്ത് സമാപനം

ദൈവ കരുണയുടെ ഛായാചിത്ര പ്രയാണത്തിന് നാളെ തുടക്കം; കേരളത്തിലെ 32 രൂപതകളിലൂടെ സഞ്ചരിച്ച് ഏഴിന് വല്ലാര്‍പാടത്ത് സമാപനം

കൊച്ചി: ദൈവ കരുണയുടെ തിരുനാള്‍ ഒരുക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ രൂപതകളിലൂടെയുള്ള ദൈവ കരുണയുടെ ഛായാചിത്ര പ്രയാണം നാളെ ആരംഭിക്കും. ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ഛായാചിത്ര പ്രയാണം.

കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 രൂപതകളിലൂടെയുള്ള തീര്‍ത്ഥാടന യാത്ര നാളെ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നാണ് ആരംഭിക്കുക. രാവിലെ പത്തിന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത ആശീര്‍വാദന കര്‍മം നിര്‍വഹിക്കും.

തുടര്‍ന്ന് രണ്ട് ടീമുകളായി തിരിഞ്ഞ് വ്യത്യസ്ത ദിശകളിലേക്ക് നടത്തുന്ന പ്രയാണം കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള പിതാക്കന്മാരുടെ ആശിര്‍വാദ അനുഗ്രഹങ്ങളോടെ 32 രൂപതകള്‍ പിന്നിട്ട് ദൈവ കരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ ഏഴിന് എറണാകുളം ജില്ലയിലെ വല്ലാര്‍പാടം ബസിലിക്കയില്‍ അവസാനിക്കും.

കോഴിക്കോട് രൂപതയുടെ അധ്യക്ഷനും ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ രക്ഷാധികാരിയുമായ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സമാപന ആശീര്‍വാദം നല്‍കുകയും പിതാവിന്റെ നേതൃത്വത്തില്‍ രാവിലെ 09.30 ന് ആഘോഷമായ ദൈവ കരുണയുടെ തിരുനാള്‍ കുര്‍ബാനയോടുകൂടി പ്രയാണം സമാപിക്കും.

തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ദൈവ കരുണയുടെ ത്രിദിന ധ്യാനവും കോണ്‍ഫറന്‍സും ആരംഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.