എട്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍: ഛത്തീസ്ഗഡില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ സുരക്ഷാ പ്രവര്‍ത്തനം

എട്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടല്‍: ഛത്തീസ്ഗഡില്‍ 13 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ സുരക്ഷാ പ്രവര്‍ത്തനം

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ എട്ട് മണിക്കൂര്‍ നീണ്ട സുരക്ഷാ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 13 ആയി. ഇന്ന് രാവിലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ സുരക്ഷാ പ്രവര്‍ത്തനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇന്നലെ രാവിലെ ആറോടെ ലെന്‍ഡ ഗ്രാമത്തിലെ വനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുധനാഴ്ച രാവിലെ വരെ ആകെ 13 മൃതദേഹങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസലൂട്ട് ആക്ഷന്‍ (കോബ്ര) എന്നീ സംഘങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്നലത്തെ ഓപ്പറേഷന്‍ സംഘടിപ്പിച്ചത്.

ദേശീയ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 19 ന് വോട്ടെടുപ്പ് നടക്കുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ബീജാപൂര്‍ ജില്ല വരുന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 27 ന് ബീജാപൂരിലെ ബസഗുഡ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഏറ്റവും പുതിയ സുരക്ഷാ ഏറ്റുമുട്ടല്‍.

ഈ വര്‍ഷം ഇതുവരെ 43 മാവോയിസ്റ്റുകളെങ്കിലും ബസ്തറില്‍ സുരക്ഷാ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.