വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും; റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

 വയനാടിനെ ഇളക്കി മറിച്ച് രാഹുലും പ്രിയങ്കയും; റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പറ്റ: യുഡിഎഫ് പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

മൂപ്പൈനാട് റിപ്പണ്‍ തലക്കല്‍ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഹെലികോപ്ടറിലാണ് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിന് സമീപം തടിച്ചു കൂടിയ പ്രവര്‍ത്തകരെ ഇരുവരും അഭിവാദ്യം ചെയ്തു.

പിന്നീട് റോഡ് മാര്‍ഗം കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് രാഹുല്‍ യാത്ര തിരിച്ചു. അവിടെ നിന്ന് കളക്ടറേറ്റ് പരിസരത്തേക്കാണ് റോഡ് ഷോ. തുടര്‍ന്ന് കളക്ടറേറ്റിലെത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടര്‍ ഡോ. രേണു രാജിന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വൈകുന്നേരത്തോടെ അദേഹം ഡല്‍ഹിക്ക് മടങ്ങും.

വന്‍ ജനാവലിയാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും കല്‍പറ്റയില്‍ എത്തിയിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും ഇന്നു തന്നെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.