ന്യൂഡൽഹി: ദീർഘകാലമായി നിലനിൽക്കുന്ന കോർപ്പറേറ്റ് നികുതി കേസിൽ 1.2 ബില്യൺ ഡോളറിനു തുല്യമായ ഇന്ത്യൻ സർക്കാർ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന് കെയ്‌ൻ എനർജി ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസം ഇന്ത്യൻ സർക്കാരുമായുള്ള തർക്കത്തിൽ യുകെ ആസ്ഥാനമായുള്ള എനർജി സ്ഥാപനത്തിന് അന്താരാഷ്ട്ര ട്രൈബ്യൂണൽ നഷ്ടപരിഹാരം അനുവദിച്ചു നൽകി.
ഇന്ത്യൻ സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ പിടിച്ചെടുക്കാവുന്ന സ്വത്തുക്കൾ ഏതെന്നു കെയ്ൻ കമ്പനി അടയാളപ്പെടുത്തിത്തുടങ്ങി. ഇതിൽ വിമാനങ്ങളും കപ്പലുകളും ഉൾപ്പെടാമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കെയ്‌നിന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനത്തിലെ 10 ശതമാനം ഓഹരി ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തതിനോട് അനുബന്ധിച്ചാണ് കെയ്ൻ ട്രൈബ്യൂണലിൽ കേസ് നൽകിയത് .
2014 ലെ യുകെ-ഇന്ത്യ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഇന്ത്യ ലംഘിച്ചുവെന്ന് ഡിസംബറിൽ ട്രൈബ്യൂണൽ ഏകകണ്ഠമായി വിധി പ്രസ്താവിച്ചു. കെയ്‌നിനിൽ നിന്നും ഈടാക്കിയ തുകയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് 1.2 ബില്യൺ ഡോളർ നഷ്ടപരിഹാരവും പലിശയും ചെലവും ഇന്ത്യ നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. എന്നാൽ ഈ വിധിയെക്കുറിച്ച്, ഇന്ത്യാ ഗവണ്മെന്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല . .വിധി സംബന്ധിച്ച് കെയ്ൻ കമ്പനി ഇന്ത്യൻ സർക്കാരിന് കത്തയച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഇന്ത്യൻ ആസ്തികൾ പിടിച്ചെടുത്ത് വിധി നടപ്പിലാക്കാനാകും. അതിനുള്ള തയ്യാറെടുപ്പുകൾ കമ്പനി നടത്തിയിട്ടുണ്ട് എന്ന് കത്തിൽ കൂട്ടി ചേർത്തിട്ടുണ്ട്. സ്വത്ത് എപ്പോൾ പിടിച്ചെടുക്കുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാധ്യമായ ഇടങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യ പോലുള്ളവയും ഉൾപ്പെടുത്താം.
3 ബില്യൺ ഡോളറിന്റെ നികുതിയെച്ചൊല്ലി സെപ്റ്റംബറിൽ വോഡഫോൺ ഗ്രൂപ്പ് പിഎൽസി സർക്കാരുമായി നികുതി തർക്കത്തിൽ വിജയിച്ചതിന് ശേഷം അന്താരാഷ്ട്ര വ്യവഹാരത്തിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ നഷ്ടമായിരിക്കും ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.