ഷാര്‍ജ അഗ്‌നിബാധയില്‍ മരിച്ച ഇന്ത്യക്കാരന്‍ മൈക്കിള്‍ സത്യദാസ് എ.ആര്‍ റഹ്‌മാന്റെയും ബ്രൂണോ മാര്‍സിന്റെയും സൗണ്ട് എന്‍ജിനീയര്‍

ഷാര്‍ജ അഗ്‌നിബാധയില്‍ മരിച്ച ഇന്ത്യക്കാരന്‍ മൈക്കിള്‍ സത്യദാസ്  എ.ആര്‍ റഹ്‌മാന്റെയും ബ്രൂണോ മാര്‍സിന്റെയും സൗണ്ട് എന്‍ജിനീയര്‍

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ മരിച്ച ഇന്ത്യക്കാരനായ മൈക്കിള്‍ സത്യദാസ് എ.ആര്‍ റഹ്‌മാനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സൗണ്ട് എന്‍ജിനീയര്‍.

മൈക്കിള്‍ സത്യദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോക പ്രശസ്ത സംഗീതജ്ഞരായ എ.ആര്‍. റഹ്‌മാന്‍, ബ്രൂണോ മാര്‍സ്,
ഹരിഹരന്‍, ലെസ്ലി ലൂയിസ് (കൊളോണിയല്‍ കസിന്‍സ്) എന്നിവരുടെയടക്കം സംഗീത പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മൈക്കിള്‍ സൗണ്ട് എന്‍ജിനീയറായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഡാനി സത്യദാസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

അഗ്‌നിബാധയില്‍ രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. 29 വയസുകാരിയായ മുംബൈ സ്വദേശിനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. കനത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം.

ഇന്ത്യക്കാരടക്കം അഞ്ച് പേരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ചികിത്സയിലുള്ള ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായവും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

44 പേരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 27 പേര്‍ ആശുപത്രി വിട്ടു. കെട്ടിടത്തില്‍ ആകെ 750 അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. 18, 26 നിലകളിലെ ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് തീപിടിച്ചത്. തീ പടര്‍ന്ന ഉടന്‍ തന്നെ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തീ പിടിത്തത്തിനിടെ രക്ഷപ്പെടാന്‍ വേണ്ടി താഴേയ്ക്ക് ചാടിയ ഒരു ആഫ്രിക്കക്കാരന്റെ മരണം മാത്രമായിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നീട് ഫിലിപ്പീനി സ്വദേശിയടക്കം 4 പേര്‍ കൂടി മരിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. ഇവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.