തിരുവനന്തപുരം: ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിച്ച അമ്മയുടെ സുഹൃത്ത് ക്രൂര വീഡിയോ ദൃശ്യങ്ങള്‍ സ്ഥിരമായി കാണിച്ചിരുന്നതായി പതിനാറുകാരന്റെ മൊഴി. ഐഎസിന്റെ ഉദ്ഭവത്തെക്കുറിച്ച് ഉള്‍പ്പെടെ പറഞ്ഞുകൊടുത്തിരുന്ന ഇയാള്‍ ഐഎസ് തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കാണിച്ചിരുന്നതെന്നാണ് കുട്ടി വെഞ്ഞാറമൂട് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
കൂടാതെ പ്രഷര്‍ കുക്കര്‍ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിച്ചെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഷാള്‍ ഉപയോഗിച്ച് മുഖം മറച്ച ശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നതിന്റെ ചിത്രമെടുത്ത് അയാള്‍ മറ്റാര്‍ക്കോ അയച്ചിരുന്നതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു തന്റെ പേരിലാക്കണമെന്ന് പറഞ്ഞാണ് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നുമാണ് കുട്ടിയുടെ മൊഴി. പൊലീസും തീവ്രവാദ വിരുദ്ധ സെല്ലും കുട്ടിയുടെ മൊഴി പരിശോധിച്ച് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.