ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശേരി സ്വദേശി പി.കെ വിജേഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് വിജേഷ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ പാരമെഡിക്കല്‍ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
2023 ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനില്‍ എത്തിയത്. ടാല്‍ബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റന്‍ഡഡ് കെയര്‍ ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഗിഡ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഉള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. സംസ്‌കാരം പിന്നീട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.