ഇടുക്കി ഡാമില്‍ സന്ദര്‍ശനാനുമതി; പ്രവേശനം ഒരു സമയം പരമാവധി 20 പേര്‍ക്ക്

 ഇടുക്കി ഡാമില്‍ സന്ദര്‍ശനാനുമതി; പ്രവേശനം ഒരു സമയം പരമാവധി 20 പേര്‍ക്ക്

ഇടുക്കി: ചെറുതോണി ഡാമുകള്‍ മേയ് 31 വരെ പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദര്‍ശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേര്‍ക്കാകും പ്രവേശനം.

സന്ദര്‍ശകരെ അനുവദിക്കുന്ന കാലയളവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കിയാകും സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

ഡാമിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ച് വര്‍ക്ക് സൈറ്റുകള്‍ വേര്‍തിരിച്ച് പ്രവേശനം നിയന്ത്രിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.