പാനൂര്‍ സ്‌ഫോടന കേസ്: ബോംബ് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ വാങ്ങിയത് ഷിജാലും ഷിബിന്‍ ലാലും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാനൂര്‍ സ്‌ഫോടന കേസ്: ബോംബ് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ വാങ്ങിയത് ഷിജാലും ഷിബിന്‍ ലാലും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങിയത് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ ഭാരവാഹിയായ ഷിജാലും ഷിബിന്‍ ലാലുമാണ് ബോംബ് നിര്‍മാണ വസ്തുക്കള്‍ വാങ്ങിയത്. കല്ലിക്കണ്ടിയില്‍ നിന്നാണ് ബോംബിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്നെത്തിച്ചുവെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ ബോംബ് നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും മുഴുവന്‍ പ്രതികളുടെയും അറിവോടു കൂടിയായിരുന്നു ബോംബ് നിര്‍മാണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ എങ്ങനെ ഈ സംഘത്തില്‍ ഉള്‍പ്പെട്ടു എന്നതിന് പാര്‍ട്ടി ഉത്തരം നല്‍കേണ്ട അവസ്ഥയിലാണ്.

സംഭവം വിവാദമായി ആളിക്കത്തുന്നതിനിടയിലും പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാന്‍ ഡിവൈഎഫ്‌ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് അദേഹം പറയുന്നത്.

സിപിഎമ്മിനെ സംരക്ഷിക്കാനായി പ്രസ്താവനകളുമായി മുഖ്യമന്ത്രിയും കണ്ണൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി കെ.കെ ഷൈലജയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം പ്രതിരോധത്തിലാക്കും വിധത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.