പാല: സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയായ 'സ്വര്‍ഗം'ത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ ആരംഭിച്ചു. ലിസി കെ ഫെർണാണ്ടസിന്റെ രചനക്ക് റെജീസ് ആന്റണിയും റോസ് റെജീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും നൽകിയിരിക്കുന്നത്.
അനന്യ, സിജോ വർഗീസ് എന്നിവരുടെ രംഗങ്ങളാണ് ആദ്യ ദിനം ചിത്രീകരിച്ചത്. പ്രൊഡ്യൂസർ ലിസി കെ ഫെർണാണ്ടസിന്റെ മാതാപിതാക്കളായ കെ ജെ തോമസും ലീലാമ്മ തോമസും ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. കുടുംബ ബംന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് പാലയുടെ സമീപ പ്രദേശങ്ങളിലാണ്.
സ്വര്‍ഗം സിനിമയുടെ അണിയറക്കാരായ സംവിധായകന്‍ റെജിസ് ആന്റണി, നിര്‍മ്മാതാവ് ലിസി കെ ഫെര്‍ണാഡെസ്, വിജയ സിനിമകളുടെ ചായഗ്രഹകനും തമിഴ് മലയാളം സിനിമകളിലെ ഒട്ടനവധി സിനിമകളുടെ ക്യാമറാമാനായ പ്രതിഭ എസ്. ശരവണന്‍, അനന്യ, സിജോയി വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.
ജോണി ആന്റണി, മഞ്ജു പിള്ളൈ, അജു വർഗീസ്, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത മേക്കപ്പ്മാന്‍ പാണ്ഡ്യന്‍, ജോക്കര്‍ ഉള്‍പ്പെടെയുള്ള സിനിമകളുടെ നിർമാതാവുമായ തോബിയാസ്, മാലിക് എന്ന സിനിമയിലൂടെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ ആര്‍ട്ട് ഡയറക്ടര്‍ അപ്പുണ്ണി സാജന്‍, ആട് ജീവിതം ഉൾപ്പെടെ 100 കണക്കിന് സിനിമകളുടെ ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡോമിനിക്, മാനേജര്‍ വിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എ.കെ റെജിലേഷ്, കോസ്റ്റുമര്‍ റോസ് റെജിസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാബു രാജ് മാനിശേരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിജയ് യേശുദാസ്, ചിത്ര തുടങ്ങിയ പ്രഗത്ഭർ ആലപിച്ച നല്ല ഗാനങ്ങളാൽ സിനിമ ശ്രദ്ധേയമാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.