ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; മുഖ്യ പ്രതികള്‍  അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതിയെ എന്‍ഐഎ പശ്ചിമ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതികളെ കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്.

മുസ്സാവിര്‍ ഹുസൈന്‍ ഷാസിബാണ് കഫേയില്‍ ഐഇഡി സ്ഥാപിച്ചതെന്നും സ്ഫോടനത്തിന്റെ ആസൂത്രണത്തിനും നടത്തിപ്പിനും പിന്നിലെ സൂത്രധാരന്‍ അബ്ദുള്‍ മത്തീന്‍ താഹയാണെന്നും എന്‍ഐഎ പറഞ്ഞു.

ഇരുവരും 2020 ലെ തീവ്രവാദക്കേസില്‍ പൊലീസ് തിരയുന്നവരാണ്. ഐ.എസിന്റെ ബെംഗളൂരു മൊഡ്യൂളായ അല്‍ ഹിന്ദുമായി അബ്ദുള്‍ മതീന്‍ താഹയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാരും തമ്മിലുള്ള സംയുക്ത നടപടിയിലാണ് പ്രതികളെ പിടികൂടിയതെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാര്‍ച്ച് 29 ന് തീവ്രവാദ വിരുദ്ധ ഏജന്‍സി രണ്ട് പ്രതികളുടെയും ഫോട്ടോകളും വിശദാംശങ്ങളും പുറത്തുവിടുകയും ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബംഗളൂരു ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെ പ്രശസ്തമായ കഫേയിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതിക്ക് ലോജിസ്റ്റിക് പിന്തുണ നല്‍കിയെന്നാരോപിച്ച് ചിക്കമംഗളൂരു സ്വദേശി മുസമ്മില്‍ ഷെരീഫിനെ കഴിഞ്ഞ മാസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.