യുറാൽ നദി കരകവിഞ്ഞ് തന്നെ; റഷ്യയിലും കസാകിസ്ഥാനിലും പ്രളയം; 80 വർഷത്തിനിടെ ഇതാദ്യം; മേഖലയിൽ അടിയന്തരാവസ്ഥ

യുറാൽ നദി കരകവിഞ്ഞ് തന്നെ; റഷ്യയിലും കസാകിസ്ഥാനിലും പ്രളയം; 80 വർഷത്തിനിടെ ഇതാദ്യം; മേഖലയിൽ അടിയന്തരാവസ്ഥ

മോസ്‌കോ: കസാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലയിൽ തുടരുന്ന വെള്ളപ്പൊക്കത്തിൽ 12000 വീടുകൾ വെള്ളത്തിനടിയിലായി. യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനാലാണ് മേഖലയിൽ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായത്.
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് 1200 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒറെൻബർഗ് പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ദിവസം നദിയിലെ അണക്കെട്ട് തകർന്നിരുന്നു. ദുരന്ത സാധ്യത കണക്കിലെടുത്ത് മേഖലയിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഒറെൻബർഗിൽ 11,972 വീടുകളും 16 ആരോഗ്യ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ഏകദേശം 20,000 ആളുകൾ താമസിക്കുന്ന 3,600 വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായി ഒറെൻബർഗ് ഗവർണർ ഡെനിസ് പാസ്‌ലർ നടത്തിയ യോഗത്തിലാണ് വിവരങ്ങൾ പങ്കിട്ടത്. പ്രദേശിക ഭരണ തലസ്ഥാനമായ ഒറെൻബർഗ് നഗരത്തിലാണ് സ്ഥിതി ഏറ്റവവും മോശമെന്ന് പാസ്‌ലർ അറിയിച്ചു.

യുറാൽ നദിയിലെ ജലനിരപ്പ് 10.87 മീറ്റർ (ഏകദേശം 36 അടി) എത്തിയതായാണ് റിപ്പോർട്ട്. ഇതുവരെ 7800 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏകദേശം 40 ബില്യൺ റൂബിൾ (428 ദശലക്ഷം യുഎസ് ഡോളർ) ൻറെ നാശനഷ്‌ടമാണ് വിലയിരുത്തുന്നത്. 80 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിത്.

കസാകിസ്ഥാനിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പത്ത് പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുറാൽ നദിയിലെ ജലനിരപ്പ് ഉയർന്നതിന തുടർന്ന് പ്രാദേശിക നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാർച്ച് മുതൽ ഉണ്ടായ വെള്ളപ്പൊക്ക ഭീഷണിയിൽ 98000ൽ അധികം പേരെയാണ് ഇതിനോടകം മാറ്റിപ്പാർപ്പിച്ചത്. യുറാൽ പർവതങ്ങളിലെ മഞ്ഞ് ഉരുകിയതാണ് നദിയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.