ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും. വികസനം, സമൃദ്ധമായ ഇന്ത്യ, സ്ത്രീകൾ, യുവാക്കൾ, പാവപ്പെട്ടവർ, കർഷകർ എന്നിവയിൽ ഊന്നൽ നൽകുന്നതായിരിക്കും പ്രകടന പത്രികയെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. സാംസ്കാരിക ദേശീയതയിൽ ഊന്നൽ നൽകുന്ന ‘മോഡിയുടെ ഗ്യാരണ്ടി, വികസിത ഇന്ത്യ 2047’ എന്നതായിരിക്കും പ്രകടന പത്രികയുടെ പ്രമേയം.
പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ ചേർന്നാണ് സങ്കൽപ്പ് പത്ര് പുറത്തിറക്കുന്നത്. പ്രതിരോധ മന്ത്രി രാജനാഥ് സിങ് അധ്യക്ഷനായ 27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നൽകിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിലുള്ള പ്രകടന പത്രിക സമിതി ഇതിനകം രണ്ട് യോഗങ്ങൾ നടത്തിക്കഴിഞ്ഞു. 1.5 ദശലക്ഷത്തിലധികം നിർദേശങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയ്ക്ക് ലഭിച്ചത്.
പ്രതിപക്ഷ പാർട്ടികൾ നേരത്തെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. കോൺഗ്രസ്, സിപിഐഎം, സിപിഐ തുടങ്ങിയ പാർട്ടികളുടെ പ്രകടന പത്രിക ചർച്ചയായിരുന്നു. യുവാക്കളെ ആകർഷിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. തൊഴിൽ, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പ്രകടന പത്രിക. ‘ന്യായ് പത്ര’ എന്നാണ് പാർട്ടിയുടെ ഇത്തവണത്തെ പ്രകടന പത്രികയുടെ പേര്. ‘പാഞ്ച് ന്യായ്’, ‘പച്ചീസ് ഗ്യാരന്റി’ എന്നതാണ് പത്രികയുടെ വിശാല പ്രമേയം. കോൺഗ്രസ് രാജ്യ വ്യാപകമായി സാമൂഹിക - സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി പ്രകടന പത്രികയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നതടക്കമുള്ള നിർണായക വാഗ്ദാനങ്ങളാണ് സിപിഐഎം പ്രകടന പ്രത്രികയിലൂടെ ഉറപ്പ് നൽകുന്നത്. തൊഴിൽ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രിക വാഗ്ദാനം നൽകുന്നു. യുഎപിഎ, പിഎംഎൽഎ നിയമങ്ങൾ പിൻവലിക്കും. തൊഴിൽ ഇല്ലായ്മ വേതനം നൽകും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാർട്ടികൾ കോർപ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയും എന്നിവയാണ് സിപിഐഎം പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.