അതിരു കാക്കുന്ന ജവാനും കതിരു കാക്കുന്ന കര്‍ഷകനും നമുക്ക് വേണം

അതിരു കാക്കുന്ന ജവാനും കതിരു കാക്കുന്ന കര്‍ഷകനും നമുക്ക് വേണം

1965 ല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വച്ച് ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് 'ജയ് ജവാന്‍ ജയ് കിസാന്‍ 'എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്. പിന്നീട് അത് എല്ലാ ഇന്ത്യക്കാരും ഏറ്റെടുത്തു. നമ്മുടെ മണ്ണ് കാക്കുന്ന പട്ടാളക്കാരെപ്പോലെ വളരെ പ്രധാനപ്പെട്ടവരാണ് മണ്ണിനോട് മല്ലിട്ട്‌ നമുക്കായി അന്നമൊരുക്കുന്നവര്‍. ഈ സ്നേഹവും പരിഗണനയും വര്‍ഷങ്ങളായി രാജ്യം രണ്ട് കൂട്ടര്‍ക്കും നല്‍കിയിരുന്നു. കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന്റെ ഫലമായിഹരിത വിപ്ലവത്തിനും ധവളവിപ്ലവത്തിനുമൊക്കെ ഭാരതം സാക്ഷിയായി.


നാധിപത്യ ഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നോളം നടന്നിട്ടില്ലാത്ത കലാപത്തിനാണ് ഈ റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യ തലസ്ഥാനം സാക്ഷിയായത്. കര്‍ഷകരുടെ വിയര്‍പ്പിന്റെയും വിളകളുടെയും മൂല്യം നിര്‍ണയിക്കാന്‍ വന്‍കിട കുത്തകള്‍ കടന്ന് വരുമ്പോള്‍, അടിമകളെപ്പോലെ തങ്ങള്‍ക്ക് പണിയെടുക്കേണ്ടി വരുമല്ലോ എന്ന ബോധ്യമാണ് കഴിഞ്ഞ 60 ദിവസമായി എല്ലാം ഉപേക്ഷിച്ച് അവരെ ഡല്‍ഹിയിലെത്തി സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത്.

മാമരം കോച്ചുന്ന തണുപ്പത്ത് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം കര്‍ഷകര്‍ സമരമുഖത്താണ്.ഈ പ്രധിഷേധ അഗ്നിയാണ് കഴിഞ്ഞ ദിവസം കലാപമായി മാറിയത്. 1965 ല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വച്ച് ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് 'ജയ് ജവാന്‍ ജയ് കിസാന്‍ 'എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്. പിന്നീട് അത് എല്ലാ ഇന്ത്യക്കാരും ഏറ്റെടുത്തു.

നമ്മുടെ മണ്ണ് കാക്കുന്ന പട്ടാളക്കാരെപ്പോലെ വളരെ പ്രധാനപ്പെട്ടവരാണ് മണ്ണിനോട് മല്ലിട്ട്‌ നമുക്കായി അന്നമൊരുക്കുന്നവര്‍. ഈ സ്നേഹവും പരിഗണനയും വര്‍ഷങ്ങളായി രാജ്യം രണ്ട് കൂട്ടര്‍ക്കും നല്‍കിയിരുന്നു. കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന്റെ ഫലമായിഹരിത വിപ്ലവത്തിനും ധവളവിപ്ലവത്തിനുമൊക്കെ ഭാരതം സാക്ഷിയായി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ കാര്‍ഷിക നിയമങ്ങളായ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ആക്ട് 2020 (കാര്‍ഷികോല്പ വ്യാപാര വാണിജ്യ നിയമം), ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ആക്ട് (വിലസ്ഥിരതയും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കര്‍ഷക നിയമം), എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ് )ആക്ട്. (അവശ്യസാധന നിയമ ഭേദഗതി) എന്നിവ കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന നിയമങ്ങളാണന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഏത് ഭരണാധികാരികളും പുതിയ നയങ്ങളും നിയമങ്ങളും കൊണ്ടുവരേണ്ടത് ഭൂരിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം. പക്ഷെ കാര്‍ഷിക ബില്ലില്‍ പ്രയോജനം ലഭിക്കുന്നത് ന്യുനപക്ഷം മാത്രമായ വ്യാവസായിക ഭീമന്മാര്‍ക്കാണ്.അത് തിരിച്ചറിഞ്ഞതു കൊണ്ടാണ് കര്‍ഷകര്‍ ഒന്നടങ്കം സമരാങ്കണത്തിലെത്തിയത്. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ പരിരക്ഷിക്കാനും അവരുടെ ഉത്ക്കണ്ഠകള്‍ ദൂരീകരിക്കാനും ഈ നിയമം നടപ്പിലാക്കിയ ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്.

ഭാരതത്തിന്റെ എഴുപത്തി രണ്ടാമത് റിപ്പബ്ലിക്ക് ദിനത്തില്‍ വളരെ അപലപനീയമായ കാഴ്ചകളാണ് നാം ഡല്‍ഹിയില്‍ പല ഇടങ്ങളിലായി കണ്ടത്. രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ സൈനികരും കര്‍ഷകരും പരസ്പരം തെരുവില്‍ ഏറ്റുമുട്ടുന്നു. ചെങ്കോട്ടയില്‍ കാവല്‍ നിന്നിരുന്ന പട്ടാളക്കാരെ വലിയ വടികൊണ്ട് അടിച്ച് ഓടിക്കുന്ന ദൃശ്യങ്ങള്‍ വേദനാ ജനകമായിരുന്നു. അത്രമാത്രം ക്രൂരമായ പീഡനം ഏറ്റിട്ടും കൈയ്യിലുരുന്ന ആയുധങ്ങള്‍ ഉപയോഗിക്കാതെ സംയമനം പാലിച്ചസൈനികര്‍ക്ക് ഒരു വലിയ സല്യൂട്ട്.

ഏതായാലും നമ്മുടെ രാജ്യം എല്ലാ വിഭാഗം ജനങ്ങളുടേതാണ്. ഇവിടെ കര്‍ഷകനും വ്യാപാരിയും പട്ടാളക്കാരനും രാഷ്ട്രീയക്കാരനുംഒരു മനസോടെ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇനി വരുന്ന കാലത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കാന്‍ നമുക്ക് സാധിക്കു.

(ജോ കാവാലം )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26