ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവയ്പ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

 ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവയ്പ്; പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വീടിന് നേരെ വെടിവയ്പ്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ബാഗ് ധരിച്ച് നടന്നു പോകുന്ന യുവാക്കളെയാണ് ചിത്രത്തില്‍ കാണാന്‍ ആകുന്നത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം സല്‍മാന്റെ വീടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ താരത്തിന്റെ വീടിന് നേരെ അജ്ഞാതരായ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അന്‍മോലിന്റെ വെളിപ്പെടുത്തല്‍.

വീടിന് നേരെയുണ്ടായ വെടിവയ്പ് ട്രെയിലര്‍ മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു. ഇത് ആദ്യത്തേയും അവസാനത്തെയും മുന്നറിയിപ്പാണ്. ഇതിന് ശേഷം വീടിന് വെളിയില്‍ മാത്രമല്ല വെടിവയ്ക്കുക. നിങ്ങള്‍ ദൈവങ്ങളായി കരുതുന്ന ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും പേരിലുള്ള നായ്ക്കള്‍ തങ്ങള്‍ക്കുണ്ടെന്നും അന്‍മോല്‍ കുറിച്ചു.

സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയും പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാറും മുന്‍പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇവര്‍ താരത്തെ കൊല്ലാന്‍ മുംബൈയിലേക്ക് ഷൂട്ടര്‍മാരെ അയച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.