375 മില്യണ്‍ ഡോളറിന്റെ കരാര്‍: ഫിലിപ്പീന്‍സിലേയ്ക്കുള്ള രണ്ടാം ഘട്ട ബ്രഹ്മോസ് മിസൈല്‍ ഇന്ന് കൈമാറും

375 മില്യണ്‍ ഡോളറിന്റെ കരാര്‍: ഫിലിപ്പീന്‍സിലേയ്ക്കുള്ള രണ്ടാം ഘട്ട ബ്രഹ്മോസ് മിസൈല്‍ ഇന്ന് കൈമാറും

ന്യൂഡല്‍ഹി: ഫിലിപ്പീന്‍സിലേയ്ക്കുള്ള രണ്ടാം ഘട്ട ബ്രഹ്മോസ് മിസൈലുകള്‍ ഇന്ന് കൈമാറും. ദക്ഷിണ ചൈനാ കടല്‍ വഴിയാണ് വിമാനം ഫിലിപ്പീന്‍സില്‍ എത്തുക. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ നാഗ്പൂരില്‍ നിന്നാണ്.

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സി-17 ഗ്ലോബ്മാസ്റ്റര്‍ വഴിയാകും മിസൈല്‍ എത്തിക്കുക. ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പീന്‍സില്‍ എത്തിയാലും മുഴുവന്‍ സംവിധാനവും അടുത്ത ആഴ്ചയോടെയാകും പ്രവര്‍ത്തനക്ഷമമാക്കാനാവുക. ഫിലിപ്പീന്‍സിലെ സായുധ സേനയ്ക്ക് മിസൈല്‍ സംവിധാനത്തില്‍ വൈദഗ്ധ്യം നേടാനുള്ള പരിശീലനം നല്‍കും.

ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കയറ്റുമതി ഓര്‍ഡറായ പ്രതിരോധ കരാര്‍ 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഒരു കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലിന്റെ തീരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ ഇപ്പോള്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉണ്ടെങ്കിലും ഫിലിപ്പൈന്‍സിന് കൈമാറുന്നത് യഥാര്‍ത്ഥ ഹ്രസ്വ പതിപ്പിന്റേതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.