യു.കെയില്‍ കോട്ടയം സ്വദേശിയായ നഴ്‌സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

യു.കെയില്‍ കോട്ടയം സ്വദേശിയായ നഴ്‌സ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ലണ്ടന്‍: മലയാളി നഴ്‌സിനെ യു.കെയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി അരുണ്‍ എന്‍ കുഞ്ഞപ്പനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് എസക്സിലെ ഹാര്‍ലോയില്‍ ആയിരുന്നു അരുണും കുടുംബവും താമസിച്ചിരുന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്‌സാന്ദ്ര എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ യുകെയില്‍ എത്തിയത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലമാണ് അരുണ്‍ ആത്മഹത്യ ചെയ്തതെന്ന് സൂചനയുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

അരുണിന്റെ ഭാര്യ മാസങ്ങള്‍ക്ക് മുന്‍പാണ് യുകെയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അരുണിന്റെ മരണത്തെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളുടെ രണ്ടു കൊച്ചുകുട്ടികള്‍ ഇപ്പോള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.

യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു സുഹൃത്തുക്കളും മലയാളി സമൂഹവും കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.