അന്റാര്‍ട്ടിക്കയില്‍ പുതിയ പ്രതിഭാസം; 600 കിലോ മീറ്റര്‍ നീളമുള്ള റോസ് ഐസ് ഷെല്‍ഫ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുന്നു

അന്റാര്‍ട്ടിക്കയില്‍ പുതിയ പ്രതിഭാസം; 600 കിലോ മീറ്റര്‍ നീളമുള്ള റോസ് ഐസ് ഷെല്‍ഫ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുന്നു

അന്റാര്‍ട്ടിക്ക: അന്റാര്‍ട്ടിക്കയില്‍ പുതിയ പ്രതിഭാസം കണ്ടെത്തി ശാസ്ത്ര ലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെല്‍ഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെല്‍ഫാണ് റോസ്. ലംബമായി നില്‍ക്കുന്ന ഈ ഐസ് ഷെല്‍ഫിന് 600 കിലോ മീറ്റര്‍ നീളവും ജലനിരപ്പില്‍ നിന്ന് 50 മീറ്ററോളം ഉയരവുമുണ്ട്.

ജിയോഗ്രഫിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സിലാണ് പുതിയ ഗവേഷക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒഴുകുന്നതിനാല്‍ ഫ്‌ളോട്ടിംഗ് ഐസ് എന്നാണ് ഇത് അറിയപ്പെടുന്നത്. റോസ് ഐസ് ഷെല്‍ഫിന്റെ 90 ശതമാനം ഭാഗവും ജലോപരിതലത്തിന് അടിയിലാണ്. അന്റാര്‍ട്ടിക്കയിലെ പ്രസിദ്ധമായ ഈ ഐസ് ഷെല്‍ഫിന് ഏകദേശം ഫ്രാന്‍സിന്റെ വലിപ്പം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

പുതിയ കണ്ടെത്തല്‍ പ്രകാരം ഈ ഭീമന്‍ ഐസ് ദിവസവും ഒന്നോ രണ്ടോ തവണ മുന്നോട്ട് കുതിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനാല്‍ റോസ് ഐസ് ഷെല്‍ഫിന്റെ ആയുസിനെ പോലും ചോദ്യം ചെയ്യുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തുന്നു. മുന്നോട്ടുള്ള കുതിപ്പ് ഐസ്‌ക്വേക്കിന് കാരണമായേക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.