അബുദാബി: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1214517 ആയി. ആകെ മരണം 10299. ആക്ടീവ് കേസുകള്‍ 48518 ആണ്.
യുഎഇയില്‍ ഇന്നലെ 3962 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 297014 ആയി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ മരണം 826 ആയും ഉയർന്നു. 2,975 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 267024 ആണ് ആകെ രോഗമുക്തി നേടിയവർ. ആക്ടീവ് കേസുകള്‍ 25209. 1,80,930 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
സൗദി അറേബ്യയില്‍ 267 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവർ 2169. ആകെ കോവിഡ് കേസുകള്‍ 367543. രോഗമുക്തർ 359006. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 6368 ആണ്. കുവൈറ്റില്‍ 658 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവർ 6247. ആകെ കോവിഡ് കേസുകള്‍ 164108. രോഗമുക്തർ 156903. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 958 ആണ്.
ഖത്തറില്‍ 341 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവർ 4817. ആകെ കോവിഡ് കേസുകള്‍ 150621. രോഗമുക്തർ 1455556. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 248 ആണ്. ഒമാനില്‍ ചികിത്സയില്‍ കഴിയുന്നവർ 5629 ആണ്. ആകെ കോവിഡ് കേസുകള്‍ 133728. രോഗമുക്തർ 126572. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 1527 ആണ്.
ബഹ്റിനില്‍ 387 പേരിലാണ് കോവിഡ് പുതുതായി സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവർ 3467. ആകെ കോവിഡ് കേസുകള്‍ 101503. രോഗമുക്തർ 97664. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 372 ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.