ദുബായില്‍ കെട്ടിടം ഒരു വശത്തേക്കു ചരിഞ്ഞു; മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു

ദുബായില്‍ കെട്ടിടം ഒരു വശത്തേക്കു ചരിഞ്ഞു; മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു

ദുബായ്: ദുബായില്‍ കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ പശ്ചാത്തലത്തില്‍ മലയാളികളുള്‍പ്പെടെയുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ല. കഴിഞ്ഞ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

കെട്ടിടത്തിന് ചെറിയ ഇളക്കം അനുഭവപ്പെട്ടെന്ന് താമസക്കാര്‍ പറഞ്ഞു. ഖിസൈസ് മുഹൈസിന നാലില്‍ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമാണ് ഒരുവശം മണ്ണിനടിയിലേക്കു താണത്. ഇവിടെ 108 അപാര്‍ട്മെന്റുകളാണ് ഉള്ളത്.

സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കെട്ടിടത്തിന്റെ സുരക്ഷ അധികൃതര്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുടെ ഫലമാണിങ്ങനെ ഉണ്ടാവാന്‍ കാരണമെന്നാണ് കരുതുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.