ബംഗളുരു: തന്റെ മകള്‍ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരേമത്ത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനുള്ള ഒരു ശ്രമവും കേസില്‍ ഉണ്ടായിട്ടില്ലെന്ന് സിദ്ധരാമയ്യ സര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തിലാണ് നിരഞ്ജന്‍ ഹിരേമത്തിന്റെ വെളിപ്പെടുത്തല്‍.
ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ഥി നേഹ ഹിരേമത്തിനെ അതേ കോളേജിലെ എംസിഎ വിദ്യാര്‍ത്ഥിയായിരുന്ന 23 കാരന്‍ ഫയാസ് ഖോണ്ടു നായക്കാണ് കൊലപ്പെടുത്തിയത്. ഇരുവരും ബിസിഎ കോഴ്സിന് ഒരേ ക്ലാസില്‍ പഠിച്ചവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രതി തന്റെ മകളെ ആറ് തവണ കുത്തിയതായി നിരഞ്ജന്‍ ഹിരേമത്ത് പറഞ്ഞു.
'ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. മാതാപിതാക്കള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുന്ന ഇത്തരം പല കേസുകളും ഞാന്‍ കണ്ടിട്ടുണ്ട്. ലവ് ജിഹാദ് വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു'- നിരഞ്ജന്‍ ഹിരേമത്ത് പറഞ്ഞു.
പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഫയാസ് ഖോണ്ടുനായക് എന്ന സഹപാഠി കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചിരുന്നു. 23 കാരിയായ നേഹ ഹിരേമത്ത് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.
ഇരുവരും അടുപ്പത്തിലായിരുന്നെന്നും നേഹ പിന്മാറിയതാണ് കൊലയ്ക്ക് കാരണമെന്നും പ്രതി ഫയാസ് ഖോണ്ടുനായിക് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവം എബിവിപി അടക്കമുള്ള സംഘടനകള്‍ ഏറ്റെടുത്തതോടെ കര്‍ണാടകയില്‍ ഇത് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.