ചരിത്രനേട്ടം: ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹല്‍

 ചരിത്രനേട്ടം: ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി ചഹല്‍

ജയ്പൂര്‍: ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ലെഗ്സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്‍ ചരിത്രത്തിലാദ്യമായി 200 വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറിയിരിക്കുകയാണ് ചഹല്‍. എട്ടാം ഓവറിലെ മൂന്നാം പന്തില്‍ മുഹമ്മദ് നബിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

153 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് ചഹലിന്റെ 200 വിക്കറ്റ് നേട്ടം. 183 വിക്കറ്റുകള്‍ നേടിയ ഡ്വെയ്ന്‍ ബ്രാവോയാണ് വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമന്‍. 181 വിക്കറ്റുകളുള്ള പീയൂഷ് ചൗള മൂന്നാം സ്ഥാനത്താണ്. 174 വിക്കറ്റുകളോടെ ഭുവന്വേശര്‍ കുമാര്‍ നാലാം സ്ഥാനത്തും 173 വിക്കറ്റുമായി അമിത് മിശ്ര അഞ്ചാം സ്ഥാനത്തുമുണ്ട്. മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്‍ ആരംഭിച്ച താരം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായും ബൗള്‍ ചെയ്തിട്ടുണ്ട്. 2022 മെഗാ ലേലത്തിലാണ് രാജസ്ഥാന്‍ കൂടാരത്തിലെത്തിച്ചത്. അന്താരാഷ്ട്ര ട്വന്റി 20യില്‍ 80 മത്സരങ്ങള്‍ കളിച്ച ചഹല്‍ 96 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

ഈ സീസണില്‍ വിക്കറ്റ് വേട്ടക്കാരിലും ചഹല്‍ മുന്നിലുണ്ട്. സമീപകാലത്ത് ട്വന്റി 20 ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഫോമിലുള്ള താരത്തെ ടീമിലെടുക്കണമെന്ന ആവശ്യം ഇതിനകം ശക്തമാണ്. 2023 ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.