രഞ്ജി ട്രോഫി ഈ വർഷമില്ലെന്ന് ബിസിസിഐ

രഞ്ജി ട്രോഫി ഈ വർഷമില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: 87 വര്‍ഷത്തിന് ശേഷം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റിന് മുടക്കം. ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ബിസിസിഐ ഒഴിവാക്കി. 1934-35ല്‍ രഞ്ജി ട്രോഫി ആരംഭിച്ചതിന് ശേഷം മത്സരങ്ങള്‍ മുടങ്ങിയിരുന്നില്ല. എന്നാൽ, കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 

50 ഓവര്‍ വനിതാ ദേശിയ ക്രിക്കറ്റ് ടൂര്‍ണമെന്റും (അണ്ടര്‍ 19) ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബയോ ബബിള്‍ സൃഷ്ടിച്ച്‌ രണ്ട് ഘട്ടങ്ങളിലായി രഞ്ജി ട്രോഫി നടത്തുന്നത് പ്രായോഗികം അല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. അതായത് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് നിശ്ചയിക്കപ്പെട്ട ചുറ്റുപാടിൽ കോവിഡ് 19 പോലെയുള്ള വൈറസുകളിൽ നിന്ന് സുരക്ഷിതത്ത്വം നൽകുന്ന സംവിധാനമാണ് ബയോ-ബബിൾ.

വിജയ് ഹസാരെ ട്രോഫിയിലും ബയോ ബബിള്‍ സുരക്ഷയിലാവും നടക്കുക. വേദികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ഫെബ്രുവരി ആദ്യവാരം തന്നെ ടീമുകളെ ബയോ ബബിള്‍ സുരക്ഷയിലേക്ക് മാറ്റാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.