ഷുഗർ നില ഉയർന്നു; വിവാദങ്ങൾക്കൊടുവിൽ അരവിന്ദ് കെജരിവാളിന് ഇൻസുലിൻ നൽകി തിഹാർ ജയിൽ അധികൃതർ

ഷുഗർ നില ഉയർന്നു; വിവാദങ്ങൾക്കൊടുവിൽ അരവിന്ദ് കെജരിവാളിന് ഇൻസുലിൻ നൽകി തിഹാർ ജയിൽ അധികൃതർ

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇൻസുലിൻ നൽകി തിഹാർ ജയിൽ അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. ഏറെ ദിവസം നീണ്ടുനിന്ന രാഷ്ട്രീയ വിവാദം അവസാനിപ്പിച്ചു കൊണ്ടാണ് ഇൻസുലിൻ നൽകാൻ അധികൃതർ തയ്യാറായത്.

അതേസമയം കെജ്‌രിവാളിന് ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷൻ അനുവദിക്കണമെന്ന ഹർജി വിചാരണക്കോടതി ഇന്നലെ തള്ളിയിരുന്നു. കെജ്‌രിവാളിന് പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അദേഹത്തിന് ഇൻസുലിൻ വേണമായിരുന്നുവെന്ന് ഇന്ന് വ്യക്തമായി. എന്നാൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അദേഹത്തെ ബോധപൂർവ്വം ചികിത്സിക്കുന്നില്ല. പറയൂ ബിജെപിക്കാരേ ഇൻസുലിൻ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഇപ്പോൾ എന്തിനാണ് അത് നൽകുന്നതെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് ചോദിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.