ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കും. ഉത്തര്‍പ്രദേശിലെ കനോജ് സീറ്റില്‍ നിന്നാണ് അഖിലേഷ് ജനവിധി തേടുക. നേരത്തെ കനോജില്‍ തേജ് പ്രതാപിന്റെ പേരാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. രാം ഗോപാല്‍ യാദവ് ആണ് അഖിലേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്.
അഖിലേഷ് ഇത്തവണ മത്സരിക്കില്ല എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. അഖിലേഷ് നാളെ പത്രിക സമര്‍പ്പിച്ചേക്കും. ഈ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ മുന്നണി ഇന്ത്യയുടെ ഭാവിയാകുമെന്നും ബിജെപി ഭൂതകാലമായി മാത്രം അവശേഷിക്കുമെന്നും രാം ഗോപാല്‍ യാദവ് പറഞ്ഞു. അഖിലേഷിലൂടെ കനോജില്‍ ചരിത്ര വിജയമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ രാം ഗോപാല്‍ യാദവ് വ്യക്തമാക്കി.
കനോജില്‍ തേജ് പ്രതാപ് യാദവിനെ സ്ഥാനാര്‍ത്ഥിയായി സമാജ്വാദി പാര്‍ട്ടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന. കനോജില്‍ തേജ് പ്രതാപിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന് ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.