സുല്‍ത്താന്‍ ബത്തേരിയില്‍ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി; വിതരണം ചെയ്യാന്‍ ബിജെപി തയാറാക്കിയ കിറ്റുകളെന്ന് ആരോപണം

സുല്‍ത്താന്‍ ബത്തേരിയില്‍ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി; വിതരണം ചെയ്യാന്‍ ബിജെപി തയാറാക്കിയ കിറ്റുകളെന്ന് ആരോപണം

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഓളം ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞതിന് പിന്നാലെയാണ് ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് കിറ്റുകള്‍ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്.

എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ ലോറിയുടെ ഡ്രൈവര്‍ പറഞ്ഞത്. ബിസ്‌ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവച്ച നിലയിലായിരുന്നു. ആദിവാസി കോളനികളില്‍ വിതരണം ചെയ്യാന്‍ ബിജെപി തയാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.